‘സരിൻ കോൺഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്ന് വി.കെ.ശ്രീകണ്ഠൻ എംപി 

OCTOBER 16, 2024, 11:13 AM

 പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ ഇടഞ്ഞു നിൽക്കുന്ന ഡോ.പി. സരിനെ സംബന്ധിച്ചുള്ള വാർത്തകളിൽ പ്രതികരിച്ച് കോൺഗ്രസ് എംപി വി.കെ.ശ്രീകണ്ഠൻ.

  പി.സരിൻ  ഉറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും പാർട്ടിവിടുമെന്ന് താൻ കരുതുന്നില്ലെന്നും  വി.കെ.ശ്രീകണ്ഠൻ വ്യക്തമാക്കി.  

 ‘‘പാർട്ടി ഒരു തീരുമാനമെടുത്താൽ അത് അംഗീകരിക്കാൻ പാർട്ടി പ്രവർത്തകർ തയ്യാറാകണം. തിരഞ്ഞെടുപ്പിന് മുൻപ് സ്വാഭാവികമായും പലരും സ്ഥാനാർഥിത്വം ആഗ്രഹിക്കും.

vachakam
vachakam
vachakam

ഡോ. സരിന്റെ അതൃപ്തി മുതലാക്കാൻ സിപിഎം: പ്രാദേശിക നേതൃത്വം സരിനുമായി ആശയ വിനിമയം നടത്തിയെന്ന് സൂചന

എന്നാൽ പാർട്ടി ഒരു തീരുമാനമെടുത്താൽ അത് എല്ലാവർക്കും ഒരുപോലെ ബാധകമാണ്. എല്ലാ പാർട്ടിക്കും തിരഞ്ഞെടുപ്പിൽ മാനദണ്ഡം ഉണ്ട്. സംസ്ഥാന നിയമസഭയിലേക്കാണ് മത്സരം. പാലക്കാട് മുനിസിപ്പാലിറ്റിയിലേക്കല്ല. വിജയസാധ്യതയ്ക്കാണ് മുൻഗണന.

vachakam
vachakam
vachakam

ജില്ല മാറി ആളുകൾ മത്സരിക്കാറുണ്ട്. പാലക്കാട് ജില്ലയിൽ എത്രയോ മറ്റുജില്ലയിൽ നിന്ന് സ്ഥാനാർഥികളെ കൊണ്ടുവന്ന് വിജയിപ്പിച്ച ചരിത്രം കോൺഗ്രസിനും സിപിഎമ്മിനുമുണ്ട്. പാർട്ടിയാണ് എല്ലാം തീരുമാനിക്കുന്നത്. ഒരുപോലെ വിജയസാധ്യതയുള്ളവരുണ്ടാകും. എന്നാൽ ഹൈക്കമാൻഡ് ഒരു തീരുമാനമെടുത്താൽ അത് അനുസരിച്ച് പ്രവർത്തിക്കുക എന്നുള്ളതാണ് കോൺഗ്രസ് രീതി.’’ ശ്രീകണ്ഠൻ പറഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam