മുംബൈ: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യ മുന്നണി സഖ്യകക്ഷികളില്‍ നിന്ന് കടുത്ത വിമര്‍ശനത്തിന് വിധേയമായി കോണ്‍ഗ്രസ്. ഹരിയാനയില്‍ ഒറ്റയ്ക്ക് മല്‍സരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തെ ശിവസേന (യുബിടി) ചോദ്യം ചെയ്തു. കോണ്‍ഗ്രസിന് അഹങ്കാരമാണെന്ന് തൃണമൂല്‍ഡ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ഒറ്റയ്ക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന് കരുതി ചെറുപാര്‍ട്ടികളുടെ നിലപാടുകള്‍ കോണ്‍ഗ്രസ് അവഗണിച്ചതായി ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിന് ബിജെപിയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
'ഹരിയാനയില്‍ ഇന്ത്യ സഖ്യത്തിന് ജയിക്കാനായില്ല, കാരണം തങ്ങള്‍ സ്വയം ജയിക്കുമെന്ന് കോണ്‍ഗ്രസിന് തോന്നി, അവര്‍ക്ക് അധികാരത്തില്‍ മറ്റൊരു പങ്കാളിയുടെ ആവശ്യമില്ല. കോണ്‍ഗ്രസ് നേതാവ് ഹൂഡ ജിക്ക് തോന്നി തങ്ങള്‍ വിജയിക്കുമെന്ന്. കോണ്‍ഗ്രസ് എഎപി അല്ലെങ്കില്‍ മറ്റ് ചെറിയ പാര്‍ട്ടികളുമായി സീറ്റുകള്‍ പങ്കിട്ടിരുന്നുവെങ്കില്‍. ബിജെപി തെരഞ്ഞെടുപ്പില്‍ പോരാടിയ രീതി വളരെ മികച്ചതാണ്,' ശിവസേന നേതാവ് പറഞ്ഞു,
ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലാണ് ജമ്മു കശ്മീരില്‍ ഇന്ത്യാ സംഘം വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ''ഞങ്ങള്‍ ജമ്മു-കശ്മീരില്‍ വിജയിച്ചത് ഇന്ത്യ മുന്നണി ഫാറൂഖ് അബ്ദുള്ളയുടെ കീഴില്‍ ജെകെഎന്‍സിയുമായി സഖ്യത്തില്‍ മത്സരിച്ചതിനാലാണ്,'' റാവത്ത് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ അഹങ്കാരവും പ്രാദേശിക പാര്‍ട്ടികളെ ഗൗനിക്കാത്ത സമീപനവുമാണ് തിരിച്ചടിക്ക് കാരണമായതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകേത് ഗോഖലെ കുറ്റപ്പെടുത്തി. ഹരിയാനയിലെ തിരിച്ചടിയെക്കുറിച്ച് കോണ്‍ഗ്രസ് ആഴത്തില്‍ ആത്മപരിശോധന നടത്തണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്