റിയാദ്: വാഷിങ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മലയാളി മരിച്ചു. സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിൽ യുവാവിന്റെ താമസസ്ഥലത്താണ് അപകടം ഉണ്ടായത്.
അപകടത്തിൽ ആലപ്പുഴ അമ്പലപ്പുഴ തോട്ടപ്പള്ളി ദേവസ്വം പറമ്പിൽ സുമേഷ് സുകുമാരൻ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10നായിരുന്നു സംഭവം.
വൈദ്യുതാഘാതമേറ്റ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പിതാവ്: സുകുമാരൻ, മാതാവ്: ഷൈനി. ഭാര്യ: കാവ്യ. മകൻ: സിദ്ധാർഥ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്