മുംബൈ:
കേരളത്തിനെതിരെ വിവാദ പരാമര്‍ശവുമായി മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി
നിതേഷ് റാണെ. കേരളം ഒരു മിനി പാകിസ്ഥാന്‍ ആണെന്നും അതിനാലാണ് രാഹുല്‍
ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും തിരഞ്ഞെടുപ്പില്‍
വിജയിച്ചതെന്നുമയിരുന്നു നിതേഷ് റാണെയുടെ ആരോപണം. ഇത്തരക്കാര്‍
എംപിമാരാകാനാണ് അവര്‍ക്ക് വോട്ട് ചെയ്യുന്നതെന്നും നിതേഷ് റാണെ പറഞ്ഞു.
സംസ്ഥാന
ഫിഷറീസ് മന്ത്രിയായ നിതേഷ് റാണ പൂനെ ജില്ലയിലെ പുരന്ദര്‍ താലൂക്കില്‍ ഒരു
റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നുവെന്ന് എഎന്‍ഐ
റിപ്പോര്‍ട്ട് ചെയ്തു.
'കേരളം മിനി പാകിസ്ഥാന്‍ ആണ്, അതുകൊണ്ടാണ്
രാഹുല്‍ ഗാന്ധിയും സഹോദരിയും അവിടെ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്, എല്ലാ
തീവ്രവാദികളും അവര്‍ക്ക് വോട്ട് ചെയ്യുന്നു, ഇതാണ് സത്യം. തീവ്രവാദികളെ
കൂട്ടിക്കൊണ്ടുപോയതിന് ശേഷം അവര്‍ എംപിമാരായി എന്ന് നിങ്ങള്‍ക്ക്
ചോദിക്കാം. നിതേഷ് റാണെ പറഞ്ഞു. പ്രതിപക്ഷമായ മഹാ വികാസ് അഘാഡി നിതേഷ്
റാണെയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ചു. പ്രധാനമന്ത്രി മോദി ഒരു ലക്ഷം
വോട്ടിന് മാത്രം ജയിച്ചതിനാല്‍ പ്രിയങ്ക ഗാന്ധിയുടെ വന്‍വിജയം അവര്‍ക്ക്
ദഹിക്കുന്നില്ലെന്ന് ശിവസേന (യുബിടി) നേതാവ് ആനന്ദ് ദുബെ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്