ആലപ്പുഴ: കലവൂരില്‍ പട്ടാപ്പകല്‍ മുഖംമൂടി ആക്രമണം. കലവൂര്‍ കാട്ടൂരിലാണ് സംഭവം. തങ്കമ്മ എന്ന സ്ത്രീയാണ് അജ്ഞാതന്റെ ആക്രമണത്തിന് ഇരയായത്.
വീട്ടമ്മയെ പട്ടാപ്പകല്‍ വീടിനുള്ളില്‍ കെട്ടിയിട്ടായിരുന്നു അജ്ഞാതന്റെ ആക്രമണം. കവര്‍ച്ച നടത്തുകയായിരുന്നു ആക്രമിയുടെ ലക്ഷ്യമെന്നാണ് നിഗമനം.
മര്‍ദിച്ച് ബോധം കെടുത്തിയ ശേഷം വീട്ടമ്മയെ ജനല്‍ കമ്ബിയില്‍ കെട്ടിയിടുകയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് സ്ത്രീയെ തുണി വായില്‍ തിരുകി കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.
വാതിലുകള്‍ പൂട്ടിയശേഷമാണ് അക്രമി മടങ്ങിയത്. അടുക്കള വാതില്‍ വഴി വീട്ടുകാർ അകത്ത് കയറിപ്പോഴാണ് ബോധരഹിതയായ തങ്കമ്മയെ കാണുന്നത്.
കറുത്ത പാന്റ് ധരിച്ച മുഖം മൂടിയും ധരിച്ച ഉയരമുള്ള ആളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ മണ്ണഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്