കോഴിക്കോട്: ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ എം.എസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിലെ അധ്യാപകർ ഇന്നും ചോദ്യം ചെയ്യലിനു ഹാജരായില്ല.
എം.എസ് സൊല്യൂഷൻസ് സി.ഇ.ഒ എം ഷുഹൈബിന്റെ മുൻകൂർ ജാമ്യപേക്ഷ കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്. കോടതി യുടെ തീരുമാനം അറിഞ്ഞ ശേഷമാകും അധ്യാപകരുടെ തുടർ നീക്കമെന്നാണ് അറിയുന്നത്.
തിങ്കളാഴ്ച രാവിലെ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്താനായിരുന്നു അന്വേഷണ സംഘം അധ്യാപകരോട് ആവശ്യപ്പെട്ടിരുന്നത്.
നാളെ ചോദ്യം ചെയ്യലിന് എത്താൻ മറ്റ് ചില അധ്യാപകരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരും ക്രൈം ബ്രാഞ്ചിനു മുന്നിൽ ഹാജരായേക്കില്ലെന്നാണ് സൂചന.
നേരത്തെ രണ്ടു തവണ ആവശ്യപ്പെട്ടിട്ടും അധ്യാപകർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നില്ല. ഇത്തവണ കൂടി ഹാജരായില്ലെങ്കിൽ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്