ഇത്രയും ഗുരുതരമായ അപകടമാണെന്ന് അറിഞ്ഞില്ല; സ്റ്റേഡിയത്തില്‍ ഒട്ടും സുരക്ഷിതത്വമില്ലായിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍

DECEMBER 30, 2024, 4:56 AM

തിരുവനന്തപുരം: പരിപാടി നടന്ന കലൂര്‍ സ്റ്റേഡിയത്തില്‍ ഒട്ടും സുരക്ഷിതത്വമില്ലായിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍. ഇത്രയും ഗൗരവമായ അപകടമാണെന്ന് കരുതിയിരുന്നില്ലെന്നും അപകടം നടന്ന സ്റ്റേജിന്റെ സൈഡില്‍ റിബണ്‍ വച്ചുള്ള ഒരു സ്റ്റാന്‍ഡ് മാത്രമാണ് ഉണ്ടായിരുന്നതെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സാംസ്‌കാരിക മന്ത്രിയെന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തത്. ഗിന്നസ് റെക്കോര്‍ഡ് അധികൃതര്‍ക്ക് ഈ പരിപാടി അംഗീകരിക്കപ്പെടണമെങ്കില്‍ സാംസ്‌കാരിക മന്ത്രി പങ്കെടുക്കണമെന്ന് ഉണ്ടായിരുന്നു. അതിനാലാണ് പങ്കെടുത്തത്. വിളക്ക് കൊളുത്തിയാല്‍ മാത്രം മതിയെന്നാണ് സംഘാടകര്‍ പറഞ്ഞത്. റെക്കോര്‍ഡിന് വേണ്ടി മാത്രമാണ് പരിപാടി എട്ട് മിനിറ്റ് തുടര്‍ന്നത്. അതു കഴിഞ്ഞപ്പോള്‍ നിര്‍ത്തിവച്ചു. അതിന് ശേഷം ഞാനും ഹൈബി ഈഡനും കൂടിയാണ് ആശുപത്രിയില്‍ പോയത്. പരിപാടിയുടെ മറ്റ് വശങ്ങളില്‍ പോരായ്മ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

പരിപാടി തുടങ്ങുന്ന സമയത്താണ് എംഎല്‍എ ഉമ തോമസ് സ്റ്റേജിലേക്ക് വന്നത്. എംഎല്‍എ സ്റ്റേജില്‍ കയറിവന്ന് ഇരിക്കുന്നത് കണ്ടു. സ്റ്റേജിന്റെ സൈഡില്‍ റിബണ്‍ വച്ചുള്ള ഒരു സ്റ്റാന്‍ഡ് മാത്രമാണ് ഉണ്ടായിരുന്നത്. ഒട്ടും സുരക്ഷിതത്വമില്ലായിരുന്നു. പിന്നീട് എംഎല്‍എ താഴേക്ക് മറിയുന്നതാണ് കണ്ടത്. സുരക്ഷിതമല്ലാത്ത സ്ഥലത്ത് സ്റ്റേജ് കെട്ടിയതാണ് അപകടത്തിന് കാരണം. ലാഘവത്തോടെയാണ് സംഘാടകര്‍ ഇത് കൈകാര്യം ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.

പൊലീസ് അന്വേഷിക്കുന്നുണ്ട്. 15 അടി ഉയരത്തിലുള്ള സ്റ്റേജില്‍ പൂര്‍ണമായും സുരക്ഷ ഒരുക്കേണ്ടതാണ്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. വലിയ സങ്കടകരമായ സംഭവമാണിത്. എട്ട് മിനിറ്റാണ് പരിപാടി ഉണ്ടായിരുന്നത്. ആശുപത്രിയുമായി ബന്ധപ്പെട്ടിരുന്നു. ഉമ തോമസിന്റെ ആരോ?ഗ്യാവസ്ഥയില്‍ മാറ്റമുണ്ടെന്നും'' സജി ചെറിയാന്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam