തിരുവനന്തപുരം: സിനിമ-സീരിയല്‍ നടന്‍ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണ കാരണം ആത്മഹത്യയല്ല ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കരള്‍ രോഗത്തെ തുടര്‍ന്നുള്ള രക്ത സ്രാവമോ, നിലത്ത് വീണുണ്ടായ ക്ഷതമോ ആകാമെന്നാണ് നിഗമനം.
കരള്‍ രോഗത്തിനുള്ള മരുന്നും രണ്ട് മദ്യകുപ്പികളും മുറിയില്‍ ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചിരുന്നു. അസ്വാഭാവികതയൊന്നും ഇന്നലെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നില്ല. സ്ഥലത്ത് വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിരുന്നു. മൃതദേഹം അഴുകിയതിനാല്‍ കെമിക്കല്‍ പരിശോധ ഫലം വന്നാല്‍ മാത്രമേ കൃത്യതമായ കാരണം അറിയാനാകൂ എന്ന് പൊലീസ് അറിയിച്ചു. ഇന്നലെയാണ് തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ ദിലീപ് ശങ്കറിനെ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്