കൊച്ചി: കലൂരിലെ നൃത്തപരിപാടി സംഘടിപ്പിച്ച സംഘാടകര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി രക്ഷിതാവ്. പരിപാടിക്ക് ജി.സി.ഡി.എയുടെ എന്‍ജിനിയറിങ് വിഭാഗത്തിന്റെ അനുമതിയുണ്ടായിട്ടുണ്ടോയെന്നും ജില്ലാ കേന്ദ്രം അനുമതി നല്‍കിയതില്‍ ആശയക്കുഴപ്പമുണ്ടെന്നുമുള്ള സംശയവും രക്ഷിതാവ് ഉയര്‍ത്തുന്നുണ്ട്. പരിപാടിയില്‍ പങ്കെടുത്ത കുട്ടിയുടെ രക്ഷിതാവായ ബിജിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ജി.സി.ഡി.എ യോട് ഗ്രൗണ്ടിനായി സംഘാടകര്‍ എസ്റ്റേറ്റ് ഡിപാര്‍ട്മെന്റിനെയാണ് സമീപിക്കേണ്ടത്. പരിപാടിയുടെ വിശദാംശങ്ങളും സംഘാടകര്‍ നല്‍കേണ്ടതുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകളെ സംബന്ധിച്ചും ടിക്കറ്റ് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ളതുമായ നിരവധി കാര്യങ്ങള്‍ എസ്റ്റേറ്റ് ഡിപാര്‍ട്മെന്റിനെ ബോധിപ്പിക്കേണ്ടതുണ്ട്. സ്റ്റേഡിയം നവീകരണത്തിന് എന്‍ജിനിയറിങ് വിഭാഗവുമുണ്ട്. ജി.സി.ഡി.എയുടെ അനുമതി വേണമെന്നിരിക്കേയാണ് സംഘാടകര്‍ തട്ടിക്കൂട്ട് സ്റ്റേജ് ഒരുക്കിയിരിക്കുന്നത്.
ഒരു പരിപാടിയെന്ന നിലയില്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി പ്രധാനമാണ്.പരിപാടിയില്‍ പങ്കെടുക്കുന്നതിന് 3500 രൂപയാണ് ഒരു കുട്ടിയില്‍ നിന്ന് സംഘാടകര്‍ വാങ്ങിയിട്ടുള്ളത്. അതിന് രസീതിയില്ല.സാരി സ്പോണ്‍സര്‍ഷിപ്പില്‍ ലഭിച്ചതാണ്. കുട്ടികള്‍ക്ക് കൊടുത്തത് രണ്ട് ബിസ്‌ക്കറ്റും ഒരു ജ്യൂസും മാത്രമാണ്. ഒരു സ്വകാര്യഗ്രൂപ്പിന്റെ ഗിന്നസ് റെക്കോഡിന് എന്തിനാണ് നമ്മള്‍ ഇത്രയും പണം ചെലവാക്കിയതെന്ന സംശയം ഉയരുകയാണെന്നും ബിജി ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്