ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഡിവിഷണല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധവി എന്നിവര്‍ക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചു.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇടുക്കി ജില്ലയില്‍ ഈ വര്‍ഷം മാത്രം കാട്ടാന ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിട്ടും അധികൃതര്‍ പുലര്‍ത്തുന്ന നിസ്സംഗതയില്‍ കമ്മീഷന്‍ ആശങ്ക രേഖപ്പെടുത്തി. ജില്ലയിലെ ന്യൂനപക്ഷങ്ങളടക്കമുള്ള ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനായി ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനാണ് അധികൃതരോട് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ വീടിന് മുന്നൂറ് മീറ്റര്‍ അകലെയുള്ള തേക്കന്‍ കൂപ്പില്‍ മേയാന്‍ വിട്ടിരുന്ന പശുവിനെ തിരികെ കൊണ്ടുവരാന്‍ പോയപ്പോഴാണ് അമര്‍ ഇബ്രാഹിം എന്ന യുവാവിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. അമറിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മന്‍സൂറിന് നേരെ മറ്റൊരാന പാഞ്ഞടുത്തെങ്കിലും തലനാരിഴയ്ക്ക് ജീവന്‍ രക്ഷപ്പെടുകയായിരുന്നു. വലതുകാലിന് ഒടിവ് സംഭവിച്ച മന്‍സൂര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊല്ലപ്പെട്ട അമറിന്റെ മൃതദേഹം രാവിലെ മുള്ളിങ്ങാട് ജുമാ മസ്ജിദില്‍ ഖബറടക്കിയിരുന്നു. സംഭവത്തില്‍ അധികൃതരുടെ നിസംഗതയില്‍ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തില്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്