കോട്ടയം: കൊല്ലം- എറണാകുളം മെമുവിന് പുതിയ സ്റ്റോപ്പ് അനുവദിച്ച് ഇന്ത്യൻ റെയിൽവേ. ചെറിയനാട് സ്റ്റേഷനിൽ ആണ് പുതിയതായി സ്റ്റോപ്പ് അനുവദിച്ചത്.
നേരത്തെയും മെമുവിന്റെ സർവീസ് ആറുമാസത്തേയ്ക്ക് നീട്ടിയപ്പോൾ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. പാലരുവി എക്‌സ്‌പ്രസ്, വേണാട് എക്‌സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളിലെ തിരക്ക് പരിഗണിച്ചാണ് മെമുവിന്റെ കാലാവധി നീട്ടിയത്.
അതേസമയം ചെറിയനാടിനുള്ള ക്രിസ്‌മസ് - ന്യൂ ഇയർ സമ്മാനമാണ് പുതിയ സ്റ്റോപ്പ് എന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. ചെറിയനാട്ടിൽ മെമുവിന് സ്റ്റോപ്പ് അനുവദിക്കുന്നതിനായി റെയിൽവേ ബോർഡ് ചെയർമാൻ, ചീഫ് പാസഞ്ചർ ട്രാഫിക് മാനേജർ,കേന്ദ്ര റെയിൽവേ മന്ത്രി എന്നിവർക്ക് കൊടിക്കുന്നിൽ സുരേഷ് എം പി നിവേദനം നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്