സംഘപരിവാറിനെ അകത്ത് കയറ്റാത്ത സംഘടനയാണ് എൻഎസ്എസ്: വി ഡി സതീശൻ 

DECEMBER 21, 2024, 1:59 AM

തിരുവനന്തപുരം:  സംഘപരിവാറിനെ അകത്ത് കയറ്റാതെ ധീരമായ നിലപാടെടുത്ത നേതൃത്വമാണ് എൻഎസ്എസിൻ്റേത്. 

രമേശ് ചെന്നിത്തലയെ എൻഎസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചത് നല്ല കാര്യമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏത് നേതാവും സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവ‍ർത്തിച്ചാൽ ഗുണം കോൺഗ്രസിനാണ്. 

 2026 ൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന അഭിപ്രായമാണ് വെള്ളാപ്പള്ളി നടേശൻ പങ്കുവച്ചതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഒരു സമുദായത്തെയും മാറ്റിനിർത്തില്ല. ഇന്ത്യയിലെ മതേതരത്വം മതനിരാസമല്ല. അമിതമായി രാഷ്ട്രീയ കാര്യങ്ങളിൽ മതസംഘടനകൾ ഇടപെടരുതെന്ന് പറഞ്ഞത് സാമുദായിക വിരുദ്ധ നിലപാടല്ലെന്നും വിഡി സതീശൻ വിശദീകരിച്ചു.

vachakam
vachakam
vachakam

കേരളത്തിൽ യുഡിഎഫിനെ തിരികെ കൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നത്. അത് ഭംഗിയായി ചെയ്യുന്നുണ്ട്. ഇതിന് മുൻപ് ശശി തരൂരിനെയും കെ മുരളീധരനെയും എൻഎസ്എസ് വിളിച്ചിട്ടുണ്ട്.

ശിവഗിരിയിലെ സമ്മേളനത്തിൽ താൻ പങ്കെടുത്തിട്ടുണ്ട്. ക്രൈസ്തവരുടെ പരിപാടികളിൽ താൻ ഇന്നലെയും പങ്കെടുത്തു. സമൂഹത്തിലെ ആരുമായും ഏത് കോൺഗ്രസ് നേതാവ് ബന്ധം സ്ഥാപിച്ചാലും തനിക്ക് സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam