വയനാട്: വയനാട് ഉപതിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കാന്‍ സിപിഐ. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി തീരുമാനം.
കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോള്‍, പ്രസിഡന്റ് പി വസന്തം എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
സിപിഐ വയനാട് നേതൃത്വവും പീരുമേട് മുന്‍ എംഎല്‍എയായ ഇ എസ് ബിജിമോളുടെ പേരാണ് മുന്നോട്ട് വെക്കുന്നത്. സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബുവിന്റെ പേരും പരിഗണനയിലുണ്ട്.
രണ്ട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തിയ സാഹചര്യത്തിലാണ് വയനാട് ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്