പാലക്കാട്  സി. കൃഷ്ണകുമാർ ബിജെപി സ്ഥാനാർഥിയായേക്കും

OCTOBER 13, 2024, 3:15 PM

തിരുവനന്തപുരം:  വരുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സി. കൃഷ്ണകുമാർ തന്നെ ബിജെപി സ്ഥാനാർഥിയായേക്കുമെന്ന് റിപ്പോർട്ട്. ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിക്ക് വേണ്ടി തുടക്കത്തിൽ തന്നെ മുഴങ്ങിക്കേട്ടത് സി. കൃഷ്ണകുമാറിന്റെ പേരാണ്. എന്നാൽ, ചർച്ചകൾ ചൂടുപിടിച്ചതോടെ ശോഭാ സുരേന്ദ്രന്റെ പേരും മുന്നിട്ട് നിന്നിരുന്നു.

 പാലക്കാടിന്റെ രാഷ്ട്രീയ കളം അറിയാവുന്ന കൃഷ്ണകുമാറിന്റെ പേരിനപ്പുറം മറ്റൊരു പേര് പരിഗണിക്കുക കൂടി വേണ്ടെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങാൻ സുരേന്ദ്രൻ ഇതിനോടകം കൃഷ്ണകുമാറിന് നിർദേശവും നൽകിയിട്ടുണ്ട്.  

  ഏത് മണ്ഡലത്തിൽ നിർത്തിയാലും വോട്ടുനില മെച്ചപ്പെടുത്താൻ കഴിയുന്ന നേതാവാണ് ശോഭയെന്നാണ് ഒരു വിഭാ​ഗം ഉയർത്തുന്ന വാദം.  

vachakam
vachakam
vachakam

 പാലക്കാട്‌ കിട്ടിയില്ലെങ്കിൽ വയനാട് നോക്കാനും ശോഭ സുരേന്ദ്രൻ നീക്കം നടത്തുന്നുണ്ട്.

സിപിഎമ്മിൽനിന്ന് ഈഴവ വോട്ടുകൾ കൂടി പെട്ടിയിൽ വീഴുമെന്നതടക്കമുള്ള വാദങ്ങളാണ് ഇവർ മുന്നോട്ട് വെയ്ക്കുന്നത്.   എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കമുള്ള ഔദ്യോഗിക പക്ഷം ഈ ആവശ്യം പാടേ തള്ളുകയാണ്. 

മലമ്പുഴ നിയമസഭാ മണ്ഡലത്തിലും പാലക്കാട്‌ ലോക്സഭാ മണ്ഡലത്തിലും തുടർച്ചയായി മികച്ച പ്രകടനം നടത്തുകയും നില മെച്ചപ്പെടുത്തുകയും ചെയ്യുന്ന സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ തന്നെ മതിയെന്നാണ് ഔദ്യോഗിക വിഭാഗത്തിലെ നേതാക്കളുടെ നിലപാട്. ഇത് കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്യും.  

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam