ദില്ലി: ഹരിയാനയിൽ വിനേഷ് ഫോഗട്ടിന് വിജയം. 5,909 വോട്ടിന് ജുലാന മണ്ഡലത്തിൽനിന്ന് ജയിച്ചു.
എതിര്‍ സ്ഥാനാര്‍ഥി ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും വിജയം ഫോഗട്ടിനൊപ്പമായിരുന്നു.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഫോഗട്ടായിരുന്നു മുന്നിലെങ്കിലും ഒരു ഘട്ടത്തില്‍ താഴെപ്പോയിരുന്നു, പിന്നീട് തിരിച്ചുകയറുകയായിരുന്നു.
ഒളിംപിക്‌സില്‍ ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷ് അമിത ഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടിരുന്നു. വലിയ വിവാദമായിരുന്നു ഈ സംഭവമുണ്ടാക്കിയത്.
തുടര്‍ന്ന് പാരിസ് ഒളിംപിക്‌സ് കഴിഞ്ഞ് മടങ്ങിയെത്തിയ വിനേഷ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. പിന്നാലെ ജുലാനയില്‍കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്