ന്യൂഡെല്‍ഹി: ഹരിയാനയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര എംഎല്‍എമാരായ രാജേഷ് ജൂണും ദേവേന്ദര്‍ കദ്യനും ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ സംസ്ഥാന നിയമസഭയില്‍ ബിജെപിയുടെ അംഗസംഖ്യ 50 ആയി ഉയര്‍ന്നു.
ഹിസാര്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രയായി ജയിച്ച സാവിത്രി ജിന്‍ഡാലും ബിജെപിയെ പിന്തുണക്കും. ബിജെപി എംപി നവീന്‍ ജിന്‍ഡാലിന്റെ അമ്മയായ സാവിത്രി ജിന്‍ഡാല്‍ ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയുമാണ്. നവീനും സാവിത്രി ജിന്‍ഡാലും ഡെല്‍ഹിയിലെത്തി കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ബിജെപി എം.പി ബിപ്ലബ് കുമാര്‍ ദേബ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
മൂന്ന് സ്വതന്ത്ര എംഎല്‍എമാരും ബിജെപിയുടെ വിജയത്തില്‍ സന്തുഷ്ടരാണെന്നും പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ അവര്‍ തയ്യാറാണെന്നും ബിജെപി ഹരിയാന അധ്യക്ഷന്‍ മോഹന്‍ ലാല്‍ ബദോലി പറഞ്ഞു.
ബഹാദുര്‍ഗഡില്‍ നിന്ന് മത്സരിച്ച രാജേഷ് ജൂണ്‍ 41,999 വോട്ടുകള്‍ക്ക് ബിജെപിയുടെ ദിനേഷ് കൗശിക്കിനെ പരാജയപ്പെടുത്തിയിരുന്നു. സ്വതന്ത്രനായി മത്സരിച്ച ബിജെപി വിമതനായ ദേവേന്ദര്‍ കദ്യന്‍ 35,209 വോട്ടുകള്‍ക്ക് ഗണൗറില്‍ നിന്ന് കോണ്‍ഗ്രസിന്റെ കുല്‍ദീപ് ശര്‍മയെ പരാജയപ്പെടുത്തി. കോണ്‍ഗ്രസിലെ രാം നിവാസ് രാരയെ 18,941 വോട്ടുകള്‍ക്കാണ് സാവിത്രി ജിന്‍ഡാല്‍ പരാജയപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്