റിഷഭ് പന്ത്  സിഎസ്‌കെയിലേക്കോ?

OCTOBER 16, 2024, 3:00 PM

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 2025 സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കാനിരിക്കുകയാണ്. ഈ വർഷത്തെ എല്ലാ ലേല നിയമങ്ങളും ബിസിസിഐ ഇതിനകം പുറത്തുവിട്ടു. പല ടീമുകളും തങ്ങള്‍ നിലനിര്‍ത്തുന്ന താരങ്ങളെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.

അടുത്ത സീസണിലും ഋഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസ് നിലനിർത്തുമെന്നാണ് റിപ്പോർട്ട്. ഋഷഭ് പന്തിനെ ക്യാപ്റ്റനായി നിലനിർത്തുമെന്ന് ഡൽഹി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഡൽഹി മാനേജ്‌മെൻ്റ് ഇപ്പോൾ ഋഷഭ് പന്തുമായി ഉടക്കിയെന്നാണ്  റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം എക്‌സിൽ ഋഷഭ് പന്ത് പങ്കുവെച്ച കുറിപ്പാണ് അഭിപ്രായ വ്യത്യാസത്തിന് കാരണം. ഋഷഭിനെ ഒഴിവാക്കുന്നതിനെക്കുറിച്ച് ഡൽഹിയും ആലോചിക്കുന്നതായി സൂചനയുണ്ട്.

 'ഞാന്‍ ലേലത്തിലേക്കെത്തിയാല്‍ ഞാന്‍ വിറ്റുപോവുമോ ഇല്ലയോ, എത്ര പണം കിട്ടും' എന്നായിരുന്നു റിഷഭ് ആരാധകരോട് ചോദിച്ചത്. റിഷഭിന്റെ ഈ പോസ്റ്റില്‍ ടീം മാനേജ്‌മെന്റിന് അതൃപ്തിയുണ്ട്. റിഷഭിനെ നിലനിര്‍ത്തുമെന്ന് അറിയിച്ച ശേഷവും എന്തിനായിരുന്നു ഈ പോസ്റ്റ് എന്നാണ് ഡല്‍ഹി വൃത്തങ്ങളിലൊരാള്‍ ക്രിക്ക് ബസിനോട് പ്രതികരിച്ചത്.

vachakam
vachakam
vachakam

റിഷഭും ടീം ഉടമയും തമ്മിലുള്ള ഭിന്നതയെത്തുടര്‍ന്ന് റിഷഭ് ടീം വിടാന്‍ സാധ്യത കൂടുതലാണെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വരേണ്ടതായുണ്ട്. ഡല്‍ഹി റിഷഭിനെ ഒഴിവാക്കിയാല്‍ താരം സിഎസ്‌കെയിലേക്ക് കൂടുമാറുമെന്നുറപ്പാണ്. നേരത്തെ തന്നെ സിഎസ്‌കെ റിഷഭിന് പിന്നാലെയുണ്ട്. എംഎസ് ധോണിക്ക് പകരക്കാരനായി ദീര്‍ഘ നാളത്തേക്ക് പരിഗണിക്കാവുന്ന വിക്കറ്റ് കീപ്പറെ സിഎസ്‌കെയ്ക്ക് ആവശ്യമാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam