വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻസിയില്‍ നിന്നും ഹർമൻപ്രീത് കൗറിനെ മാറ്റിയേക്കും

OCTOBER 16, 2024, 2:50 PM

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻസിയില്‍ നിന്നും ഹർമൻപ്രീത് കൗറിനെ മാറ്റിയേക്കും. ഐ.സി.സി വനിതാ ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള നടപടി എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒരുപാട് പ്രതീക്ഷകളുമായി ലോകകപ്പിന് എത്തിയ ഇന്ത്യൻ ടീമിന് പക്ഷെ നിരാശയായിരുന്നു ഫലം. ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ന്യൂസിലാൻഡനെതിരെയും ആസ്ട്രേലിയക്കെതിരെയും തോറ്റ ഇന്ത്യൻ പെണ്‍പ്പട പാകിസ്താനെയും ശ്രീലങ്കയെയുമാണ് തോല്‍പിച്ചത്. 

നിർണായക മത്സരത്തില്‍ ആസ്ട്രേലിയക്കെതിരെ ഇന്ത്യ തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ന്യൂസിലാൻഡും ആസ്ട്രേലിയയുമാണ് ഗ്രൂപ്പ് എയില്‍ നിന്നും സെമി പ്രവേശനം നടത്തിയത്.

vachakam
vachakam
vachakam

സെമി കാണാതെ ഇന്ത്യ പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ വനിതാ ടീമിനും ഹര്‍മന്‍പ്രീത് കൗറിനുമെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നിര്‍ണായക മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയാതെ പോയത് ഹര്‍മന്‍പ്രീതിന്റെ ക്യാപ്റ്റന്‍സിയും അപകടത്തിലാക്കി. 

ടീമിന്റെ ഹെഡ് കോച്ച്‌ അമോല്‍ മുജുംദാറും ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റിയും ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam