മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി

OCTOBER 16, 2024, 4:05 PM

ഡെറാഡൂണ്‍: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും ഉത്തരാഖണ്ഡിലെ അഡീഷണല്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ വിജയ് കുമാര്‍ ജോഗ്ദന്ദും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ബുധനാഴ്ച ഉത്തരാഖണ്ഡിലെ പിത്തോരാഗഡ് ജില്ലയില്‍ അടിയന്തരമായി ഇറക്കി. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു. 

രാജീവ് കുമാറിനെയും ജോഗ്ദന്ദിനെയും വഹിച്ച് മുന്‍സിയാരിയിലേക്ക് പോവുകയായിരുന്നു ഹെലികോപ്റ്റര്‍. ഹെലികോപ്റ്ററിന് സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നോ എന്നതടക്കം വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam