രാഷ്ട്രപതിക്ക് അള്‍ജീരിയയുടെ ആദരം; പൊളിറ്റിക്കല്‍ സയന്‍സില്‍ ഓണററി ഡോക്ടറേറ്റ്

OCTOBER 16, 2024, 5:12 AM

അള്‍ജിയേഴ്സ്: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ച് അള്‍ജീരിയ. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി അള്‍ജീരിയയിലെത്തിയതാണ് രാഷ്ട്രപതി. സിദി അബ്ദുള്ള സയന്‍സ് ആന്‍ഡ് ടെക്നോളജി പോള്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സിലാണ് രാഷ്ട്രപതിക്ക് ഡോക്ടറേറ്റ് നല്‍കിയത്. തനിക്ക് ലഭിച്ച ആദരം തന്റെ രാജ്യത്തിന് ലഭിച്ച ബഹുമതിയാണെന്ന് ദ്രൗപദി മുര്‍മു പറഞ്ഞു.

''അള്‍ജീരിയയില്‍ നിന്നും ഓണററി ഡോക്ടറേറ്റ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഒരു വ്യക്തിയെന്ന നിലയില്‍ എന്നെക്കാളേറെ എന്റെ രാജ്യത്തിന് ലഭിച്ച ബഹുമതിയാണിത്. ദേശീയ വികസന ദൗത്യങ്ങളില്‍ നേരിട്ട് പങ്കാളികളാവുന്ന യുവാക്കളെ എപ്പോഴും അഭിസംബോധന ചെയ്യുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ട്. യുവാക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. ആഫ്രിക്കയില്‍ നിന്നും അള്‍ജീരിയയില്‍ നിന്നും ഇന്ത്യയിലേക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും ഇന്ത്യ നല്‍കുന്നുണ്ട്''.- ദ്രൗപദി മുര്‍മു പറഞ്ഞു.

ഇന്ത്യ ഗവണ്‍മെന്റിന്റെ വിവിധ സംരംഭങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അള്‍ജീരിയയിലെ വിദ്യാഭ്യാസ വകുപ്പുകളെ രാഷ്ട്രപതി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. വിദ്യാഭ്യാസം, അസമത്വം ഇല്ലാതാക്കും. എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കും. അത്തരത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയും നിരവധി സ്‌കോളര്‍ഷിപ്പുകളും സ്‌കീമുകളും നല്‍കുന്നുണ്ടെന്നും ദ്രൗപദി മുര്‍മു വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam