എൻ.സി.പി നേതാവും മുൻ മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ലോറൻസ് ബിഷ്ണോയ് ഗ്യാങ്.
ദേശീയ അന്വേഷണ ഏജൻസിയില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് ലോറൻസ് ബിഷ്ണോയ് ഗ്യാങിന്റെ അല്ലെങ്കില്‍ ലോറൻസിന്റെ പ്രധാന ലക്ഷ്യം ബോളിവുഡ് സൂപ്പർ താരം സല്‍മാൻ ഖാൻ ആണ് എന്നാണ് പുറത്തു വരുന്ന വിവരം.
കുപ്രസിദ്ധ നേതാവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസ് ഇക്കാര്യം മനസിലാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. ഹിറ്റ് ലിസ്റ്റിലെ പ്രധാന ടാർഗറ്റ് സല്‍മാനാണ്.
ഗായകൻ സിദ്ധുമൂസേ വാലയുടെ മാനജേരാണ് ഇവരുടെ അടുത്ത ടാർഗറ്റ് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. വിക്കി മിദ്ദുഖേര കൊലപാതകത്തില്‍ ഷങ്കൻപ്രീത് സിംഗിനുള്ള പങ്കാണ് ഇതിന് കാരണം. 11 സംസ്ഥാനങ്ങളിലായി 700 ലധികം ഷൂട്ടർമാർ ബിഷ്ണോയ് ഗ്യാങിനുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്