ബംഗളൂരു: ബാംഗളൂരിൽ സിങ്കനായക ഹള്ളിയില്‍ യുവാവിനേയും ഭാര്യയേയും രണ്ടു മക്കളെയും താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്.
കാബ് ഡ്രൈവർ കെ. അവിനാഷ് (33), ഭാര്യ മമത (30), അഞ്ചും മൂന്നും വയസ്സുള്ള രണ്ട് പെണ്‍മക്കള്‍ എന്നിവരാണ് മരിച്ചത്. കലബുറുഗി സ്വദേശിയായ അവിനാഷും കുടുംബവും ആറ് വർഷമായി ബംഗളൂരുവിലാണ് താമസം.
അതേസമയം മരണ കാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്