ന്യൂഡല്‍ഹി: ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പാകിസ്ഥാനിലെത്തി. നൂര്‍ ഖാന്‍ വിമാനത്താവളത്തിലെത്തിയ വിദേശകാര്യ മന്ത്രിയെ പാകിസ്ഥാന്‍ പ്രതിനിധികള്‍ സ്വീകരിച്ചു. ഒക്ടോബര്‍ 15,16 തീയകളില്‍ വിദേശകാര്യമന്ത്രി പാകിസ്ഥാനിലുണ്ടാകുമെന്നും അദ്ദേഹത്തിന്റെ സുരക്ഷ പാകിസ്ഥാന്‍ സൈന്യം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
23-ാമത് ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് എസ് ജയ്ശങ്കര്‍ പാകിസ്ഥാനിലെത്തിയത്. ഉച്ചകോടിയില്‍ വ്യാപാരം, സാമ്പത്തികം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി നേതാക്കളാണ് ഉച്ചകോടയില്‍ പങ്കെടുക്കുന്നത്. അതേസമയം ഇസ്ലാമാബാദില്‍ സുരക്ഷ കര്‍ശനമാക്കിയതായി പാകിസ്ഥാര്‍ സര്‍ക്കാര്‍ അറിയിച്ചു.
ഉച്ചകോടി നടക്കുന്ന വേദി, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, റെഡ് സോണ്‍ ഏരിയകള്‍ തുടങ്ങിയ ഭാഗങ്ങള്‍ സൈന്യത്തിന്റെ നിരീക്ഷണത്തിലാണെന്നും പാകിസ്ഥാനിലെത്തുന്ന നേതാക്കളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്