ശ്രീനഗര്‍: ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ഒക്ടോബര്‍ 16 ന് സത്യപ്രതിജ്ഞ ചെയ്യും. ഒക്ടോബര്‍ 14 വൈകുന്നേരമാണ് ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹ സര്‍ക്കാര്‍ രൂപീകരിക്കുന്നതിയായി ഒമര്‍ അബ്ദുള്ളയെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് കൈമാറിയത്. ഈ ചിത്രം പങ്കുവെച്ചാണ് ഒമര്‍ അബ്ദുള്ള സത്യപ്രതിജ്ഞയുടെ വിവരം അറിയിച്ചിരിക്കുന്നത്. രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള കാശ്മീരിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്.
ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചുള്ള ഉത്തരവ് തിങ്കളാഴ്ച രാവിലെ പുറത്തിറക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം ഭൂരിപക്ഷം നേടിയതോടെ ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാഹചര്യം ഒരുങ്ങുകയായിരുന്നു. കാശ്മീരില്‍ നിലനിന്നിരുന്ന രാഷ്ട്രപതി ഭരണം പിന്‍വലിക്കണമെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണറുടെ ഓഫീസും ശുപാര്‍ശ ചെയ്തിരുന്നു. ജമ്മു കാശ്മീരിന് പ്രത്യേക പദവി ലഭിച്ചതിന് ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇപ്പോള്‍ നടന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തോളമായി കാശ്മീര്‍ കേന്ദ്ര ഭരണത്തിന് കീഴിലായിരുന്നു.
2024-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് 2014-ല്‍ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 90 സീറ്റുകളിലേക്കായി മൂന്ന് ഘട്ടങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം 48 സീറ്റില്‍ വിജയിച്ചാണ് ഭൂരിപക്ഷം നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്