ഡല്‍ഹി: കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായിരിക്കെ കടുത്ത നീക്കവുമായി ഇന്ത്യ രംഗത്ത്. ഡല്‍ഹിയിലെ കനേഡിയൻ ആക്ടിങ് ഹൈകമീഷണർ ഉള്‍പ്പെടെ ആറ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കനേഡിയൻ ആക്ടിങ് ഹൈകമീഷണർ സ്റ്റുവർട്ട് വീലർ, ഡെപ്യൂട്ടി ഹൈകമീഷണർ പാട്രിക് ഹെബേർട്ട്, മറ്റ് നാല് നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവരെയാണ് പുറത്താക്കിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം നേരത്തെ ജസ്റ്റിൻ ട്രൂഡോ സർക്കാറില്‍ വിശ്വാസമില്ലെന്ന് കാട്ടി കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ വിദേശകാര്യ മന്ത്രാലയം തിരിച്ചുവിളിച്ചിരുന്നു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്ന് കനേഡിയൻ അധികൃതർ അറിയിച്ചു. ഇതിന് പിന്നാലെയാണ് കനേഡിയൻ പ്രതിനിധികളെ ഇന്ത്യ പുറത്താക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്