ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ചു അപകടം; യുവാവിന് ദാരുണാന്ത്യം 

OCTOBER 15, 2024, 11:01 PM

പെരുമ്പാവൂർ: ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച്‌ പരിക്കേറ്റ യുവാവ് മരിച്ചതായി റിപ്പോർട്ട്. ബൈക്കിന്റെ പിന്നില്‍ സഞ്ചരിച്ചയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഈസ്റ്റ് ഒക്കല്‍ വടക്കൻ വീട്ടില്‍ കുഞ്ഞുമുഹമ്മദിൻ്റെ മകൻ അലി അക്ബറാണ് (അക്കു -32) മരിച്ചത്. ഒക്കല്‍ മുളാടൻ വീട്ടില്‍ അലിയുടെ മകൻ അബിനാസ് അലിക്കാണ് (30) പരിക്കേറ്റത്.

യുവാക്കള്‍ കാഞ്ഞൂർ ഭാഗത്തു നിന്നും വല്ലത്തേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. പാലത്തിന്‍റെ കൈവരിയില്‍ ഇടിച്ചതിനെ തുടർന്ന് അബിനാസ് അലി ബൈക്കില്‍ നിന്നും 25 അടി താഴ്ചയുള്ള ഓവുങ്ങതോട്ടിലേക്കും അലി അക്ബർ റോഡിലേക്കും തെറിച്ചു വീണു. ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അലി അക്ബർ മരിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam