ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ഖാലിസ്ഥാന്‍ വാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും നിയമപാലകരും നടത്തിയ വാദങ്ങള്‍ക്ക് കാനഡ ഇതുവരെ തെളിവ് നല്‍കിയിട്ടില്ലെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ ഗവണ്‍മെന്റ് ഏജന്റുമാരും കൊലപാതകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു വര്‍ഷം മുമ്പാണ് ട്രൂഡോ ആരോപണം ഉന്നയിച്ചത്. നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഉണ്ടായ ആരോപണപ്രത്യാരോപണങ്ങള്‍ നിമിത്തം ഉണ്ടായ നയതന്ത്ര വിള്ളല്‍ തിങ്കളാഴ്ച കൂടുതല്‍ വഷളായി. അന്വേഷണത്തെ തുടര്‍ന്ന് ആറ് കനേഡിയന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മ ഉള്‍പ്പെടെയുള്ള ആറ് ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു.
വിശ്വസനീയമായ തെളിവുകള്‍ ഇന്ത്യയ്ക്ക് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട് എന്നതാണ് കനേഡിയന്‍ ഉദ്യോഗസ്ഥരുടെ അവകാശവാദം. ഈ വിവരം ശരിയാല്ലെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച ട്രൂഡോയുടെ വാര്‍ത്താ സമ്മേളനത്തില്‍ പഴയകാര്യങ്ങള്‍ തന്നെയായിരുന്നു ആവര്‍ത്തിച്ചിരുന്നത്. വെളിപ്പെടുത്തല്‍ നടത്തിയ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കാനഡയിലെ ഇന്ത്യന്‍, സിഖ് സമുദായങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ട്രൂഡോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചതെന്ന് ഇന്ത്യന്‍ പക്ഷം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്