'ഭീഷണി ഉണ്ടായപ്പോഴാണ് പരാതിയുമായി രംഗത്ത് വന്നത്'; ബാലയ്ക്ക് എതിരായ കേസിന് പിന്നാലെ പ്രതികരണവുമായി മുൻ ഭാര്യ 

OCTOBER 16, 2024, 5:00 PM

മുൻ ഭാര്യയുടെ പരാതിയെ തുടർന്ന് നടൻ ബാലയെ അറസ്റ്റ് ചെയുകയും കഴിഞ്ഞ ദിവസം വിട്ടയക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബാലയുടെ മുൻ ഭാര്യ.

ഭീഷണി ഉണ്ടായപ്പോഴാണ് പരാതിയുമായി രംഗത്ത് വന്നത് എന്നാണ് ഇവർ വ്യക്തമാക്കുന്നത്. സമാധാനമായി എന്നെയും മകളെയും ജീവിക്കാനനുവദിക്കണം. യൂട്യൂബ് ചാനലുകളിലൂടെ അപവാദ പ്രചരണത്തിലൂടെ തന്നെ ഉപദ്രവിച്ചു, അപമാനിച്ചു. താൻ മോശക്കാരിയാണെന്ന് പ്രചരിപ്പിക്കാൻ ശ്രമിച്ചു. തന്റെ കുടുംബത്തെ വെറുതെ വിടണം. ഒരു സ്വത്തിനും അവകാശം ഉന്നയിച്ചിട്ടില്ല. സ്വത്ത്‌ വേണ്ടെന്നും അവർ പ്രതികരിച്ചു.

അതേസമയം കർശന നിബന്ധനകളോടെയാണ് ബാലയ്ക്ക്  അനുവദിച്ചിരിക്കുന്നത്. മുൻ ഭാര്യക്കും മകൾക്കും എതിരായ പ്രചരണങ്ങൾ നടത്തരുത്, നടൻ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി സംസാരിക്കരുത് എന്നിവയാണ് പ്രധാന ജാമ്യ വ്യവസ്ഥകൾ. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam