സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കടൽക്ഷോഭം രൂക്ഷം; നിരവധി വീടുകളിൽ വെള്ളം കയറി

OCTOBER 16, 2024, 2:33 PM

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നതായി റിപ്പോർട്ട്. തീരപ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി എന്നും പലയിടത്തും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി എന്നുമാണ് ലഭിക്കുന്ന റിപ്പോർട്ട്. 

കൊല്ലത്തും കണ്ണൂരിലും ആലപ്പുഴയിലും തീരമേഖലയിൽ ജാഗ്രത നിര്‍ദേശമുണ്ട്. ബീച്ചുകളിൽ സന്ദർശകർക്ക് നിയന്ത്രണമേര്‍പ്പെടുത്തി. സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

അതേസമയം മലപ്പുറത്തെയും കണ്ണൂരിലെയും ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് പിന്‍വലിച്ചു. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.  തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam