യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍; ഭർത്താവ് ക്രൂരമായി മർദിച്ചിരുന്നുവെന്ന് യുവതിയുടെ വീട്ടുകാർ 

OCTOBER 16, 2024, 3:19 PM

കാസർഗോഡ്: യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയാതായി റിപ്പോർട്ട്. സുള്ള്യ ജയനഗറിലെ പരേതനായ ഇസ്മാഈല്‍ - ഖദീജ ദമ്പതികളുടെ മകളും വാച് കടയുടമ പൊവ്വലിലെ ജഅഫറിന്റെ ഭാര്യയുമായ ശൈമ (35) യാണ് മരിച്ചത്.

യുവതിക്ക് ജനിച്ച അഞ്ച് മക്കളും പെണ്‍മക്കളായതിന്റെ പേരില്‍ യുവതിക്ക് ഭർത്താവില്‍ നിന്ന് ക്രൂര മർദനം ഏറ്റിരുന്നതായി ആണ് ബന്ധുക്കളുടെ ആരോപണം. ബുധനാഴ്ച പുലർച്ചെ പൊവ്വലിലെ ക്വാർടേഴ്സിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവർക്ക് 13 ഉം എട്ടും ആറും അഞ്ചും മൂന്നും വയസ് പ്രായമുള്ള അഞ്ച് പെണ്‍മക്കളുണ്ട്. സ്ഥിരമായി ഭർത്താവ് ജഅഫർ മദ്യവും ലഹരിമരുന്നും കഴിച്ച്‌ വീട്ടിലെത്തി തന്നെ ഉപദ്രവിക്കാറുണ്ടെന്ന് ശൈമ മുൻപ് പറഞ്ഞിരുന്നെന്നും മക്കളെ ഓർത്ത് ഇതുസംബന്ധിച്ച്‌ പരാതി നല്‍കാൻ സമ്മതിച്ചിരുന്നില്ലെന്നും ശൈമയുടെ ബന്ധുക്കൾ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

യുവതിയുടെ മരണത്തിന് പിന്നാലെ ഭർത്താവ് നാട്ടില്‍ നിന്ന് മുങ്ങിയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam