ആ ഇന്ത്യൻ താരത്തെ മാത്രമാണ് ഓസീസിന് ഭയം; പാറ്റ് കമ്മിൻസ്

OCTOBER 16, 2024, 2:54 PM

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പര അടുത്ത മാസം അവസാനം ആരംഭിക്കും. 2025 ജനുവരി വരെ നീളുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ ടീം അഞ്ച് ടെസ്റ്റുകളുടെ പരമ്പര കളിക്കും. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ചരിത്രപരമായ ആഷസ് ടെസ്റ്റ് പരമ്പര പോലെ തന്നെ ലോകം ഉറ്റുനോക്കുന്ന പരമ്പരയാണിത്.

രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ഇത്തവണ ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്. കാരണം 2014-15ന് ശേഷം ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ ഓസീസിനോട് തോറ്റിട്ടില്ല. അവസാനം കളിച്ച നാല് ടെസ്റ്റ് പരമ്പരകളും ഇന്ത്യ സ്വന്തമാക്കി.

ഈ പരമ്പരയിൽ ഓസ്‌ട്രേലിയ ഏറ്റവും ഭയപ്പെടുന്ന ഇന്ത്യൻ താരം ആരാണെന്ന് വെളിപ്പെടുത്തി ഓസീസ് ക്യാപ്റ്റനും സ്റ്റാർ പേസറുമായ പാറ്റ് കമ്മിൻസ്. സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

vachakam
vachakam
vachakam

ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയെയാണ് തങ്ങള്‍ ഏറ്റവുമധികം ഭയപ്പെടുന്നതെന്നാണ് പാറ്റ് കമ്മിന്‍സ് തുറന്നു പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ കഴിഞ്ഞ പരമ്ബര വിജയങ്ങളുടെയെല്ലാം പിന്നില്‍ പേസര്‍മാര്‍ക്കു നിര്‍ണായക റോളുണ്ടായിരുന്നു.

ഞാന്‍ ജസ്പ്രീത് ബുംറയുടെ വലിയൊരു ഫാനാണ്. അദ്ദേഹം ഒരു അതിശയിപ്പിക്കുന്ന ബൗളറാണെന്നു ഞാന്‍ കരുതുന്നു. വരാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ബുംറയെ നിശബ്ദനാക്കി നിര്‍ത്താന്‍ സാധിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്കു പരമ്ബര ജയിക്കാന്‍ സാധിക്കുമെന്നും കമ്മിന്‍സ് ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam