1450 കോടി! സമ്ബത്തില്‍ കോലിയെ പിന്നിലാക്കി അജയ് ജഡേജ

OCTOBER 16, 2024, 3:59 PM

അടുത്തിടെയാണ്  മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജയെ ജാംനഗറിലെ രാജകീയ സിംഹാസനത്തിൻ്റെ അവകാശിയായി പ്രഖ്യാപിച്ചത്. ഗുജറാത്തിലെ ജാംനഗറിലെ രാജകുടുംബത്തിൽ പെട്ട ജഡേജയെ 'ജാം സാഹിബ്' ആയി പ്രഖ്യാപിച്ചത് നവനഗർ എന്നറിയപ്പെടുന്ന ജാംനഗറിലെ ഇപ്പോഴത്തെ മഹാരാജാവായ ശത്രുസല്യസിംഹാജി ദിഗ്വിജയ്സിംഹാജിയാണ്. 

ദസറയുടെ പ്രത്യേക നിമിഷത്തിലായിരുന്നു ജഡേജയുടെ പ്രഖ്യാപനം. അജയ് ജഡേജയുടെ അച്ഛന്റെ അര്‍ധ സഹോദരന്‍ ആണ് നിലവിലെ മഹാരാജാവായ ശത്രുശല്യസിന്‍ഹജി ദിഗ്വിജയ്‌സിന്‍ഹജി.

അജയ് ജഡേജയുടെ അമ്മ മലയാളിയാണ്, അവർ ജൂണിൽ അന്തരിച്ചു. അച്ഛൻ നേരത്തെ മരിച്ചിരുന്നു. ദൗലത് സിംഗ് ജാംനഗറിൽ നിന്നുള്ള കോൺഗ്രസ് എംപിയായിരുന്നു ജഡേജയുടെ അച്ഛൻ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്പ് ഗുജറാത്തിലെ ഒരു പ്രമുഖ നാട്ടുരാജ്യമായിരുന്നു നവനഗര്‍. ഇന്ന് ജാംനഗര്‍ എന്നാണ് ഇവിടെ അറിയപ്പെടുന്നത്. കിരീടവാകാശി ആയതോടെ ജഡേജയുടെ ആസ്തിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

vachakam
vachakam
vachakam

പുതിയ സിംഹാസന അവകാശിയായി പ്രഖ്യാപിച്ചതോടെ, 1450 കോടി രൂപയിലധികം വരുന്ന സമ്ബത്ത് ആണ് ജഡേജയില്‍ വന്നുചേരുക. ഈ അമ്ബരപ്പിക്കുന്ന തുക അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും സമ്ബന്നനായ കായികതാരമാക്കി മാറ്റും. ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് ഏകദേശം 1,000 കോടിയുടെ ആസ്തിയാണ് ഉള്ളത്. ക്രിക്കറ്റില്‍ വലിയ പാരമ്ബര്യം അവകാശപ്പെടാവുന്ന കുടുംബം കൂടിയാണ് ജഡേജയുടേത്. പ്രസിദ്ധമായ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി പോരാട്ടങ്ങള്‍ ജഡേജയുടെ ബന്ധുക്കളായ രഞ്ജിത് സിങ്ജി, ദുലീപ് സിങ്ജി എന്നിവരുടെ സ്മരണാര്‍ഥമാണ് നടത്തുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുന്‍നിര കളിക്കാരില്‍ ഒരാളായിരുന്നു അജയ് ജഡേജ. ഒരുകാലത്ത് ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനായി അറിയപ്പെട്ടിരുന്ന ജഡേജക്ക് പറക്കും ഫീല്‍ഡര്‍ എന്നൊരു വിശേഷണവും ആരാധകര്‍ നല്‍കിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam