സഞ്ജു ഇന്ത്യയുടെ ടെസ്റ്റ്‌ ടീമിലേക്ക്

OCTOBER 16, 2024, 3:30 PM

കൂടുതൽ രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കാൻ ഇന്ത്യൻ ടീം ലീഡർഷിപ്പ് ഗ്രൂപ്പ് തന്നോട് ആവശ്യപ്പെട്ടതായി മലയാളം താരം സഞ്ജു സാംസൺ. തന്നെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നുണ്ടെന്നും അതിനാൽ കൂടുതൽ രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കണമെന്നും ഇന്ത്യൻ പരിശീലകർ തന്നോട് പറഞ്ഞതായി സഞ്ജു സാംസൺ വെളിപ്പെടുത്തി.


2015ലാണ് സഞ്ജു സാംസൺ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. എന്നാൽ സഞ്ജു ഇതുവരെ ഒരു ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടില്ല. ഇതുവരെ 64 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു സാംസൺ 38.96 ശരാശരിയിൽ 3819 റൺസ് നേടിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് സഞ്ജുവിനെ ടെസ്റ്റിലേക്ക് പരിഗണിക്കാൻ ഇന്ത്യ തയ്യാറായത്.

vachakam
vachakam
vachakam


ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നത് തൻ്റെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് സഞ്ജു സാംസൺ പറഞ്ഞു. ദുലീപ് ട്രോഫിയ്ക്ക് മുൻപ് തന്നെ, കൂടുതല്‍ രഞ്ജി മത്സരങ്ങള്‍ കളിക്കണമെന്ന് ടീമിന്റെ ലീഡർഷിപ്പ് ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടതായാണ് സഞ്ജു സാംസണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്.


vachakam
vachakam
vachakam

"ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താനുള്ള കഴിവ് എനിക്കുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. കേവലം നിശ്ചിത ഓവർ ക്രിക്കറ്റിലേക്ക് മാത്രമായി എന്റെ കഴിവുകളെ നിയന്ത്രിച്ചു നിർത്താൻ ഞാൻ തയ്യാറാവുന്നില്ല. ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളില്‍ അണിനിരക്കുക എന്നതാണ് എന്റെ ലക്ഷ്യം."- സഞ്ജു സാംസണ്‍ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam