ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപി 68 സീറ്റുകളിൽ മത്സരിക്കും, സഖ്യകക്ഷികൾക്ക് 13 സീറ്റുകൾ

OCTOBER 18, 2024, 3:18 PM

ജാർഖണ്ഡ്: ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ  68 സീറ്റുകളിൽ ബിജെപി മത്സരിക്കും. ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ്‌സ് യൂണിയൻ (എജെഎസ്‌യു), ജനതാദൾ യുണൈറ്റഡ് (ജെഡിയു), ലോക് ജനശക്തി പാർട്ടി (രാംവിലാസ്) എന്നിവരുമായി സഖ്യമുണ്ടാക്കിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുക.

 ''എജെഎസ്‌യു 10 സീറ്റുകളിൽ മത്സരിക്കുമെന്ന് ഞങ്ങൾ സമവായത്തിലെത്തി. ജെഡിയു രണ്ട് സീറ്റിലും എൽജെപി ഒരു സീറ്റിലും മത്സരിക്കും. ബാക്കി സീറ്റുകളിൽ ബിജെപി മത്സരിക്കും''- റാഞ്ചിയിലെ ബി.ജെ.പി സംസ്ഥാന ആസ്ഥാനത്ത് നടന്ന  പത്രസമ്മേളനത്തിൽ അസം മുഖ്യമന്ത്രിയും ബി.ജെ.പിയുടെ ജാർഖണ്ഡ് തിരഞ്ഞെടുപ്പ് സഹ-ഇൻചാർജുമായ ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

എജെഎസ്‌യു മേധാവി സുധേഷ് മഹ്തോ, കേന്ദ്ര കൃഷിമന്ത്രി ശിവരാജ് ചൗഹാൻ, ജാർഖണ്ഡ് ബിജെപി അധ്യക്ഷൻ ബാബുലാൽ മറാണ്ടി എന്നിവരെ കൂടാതെ മറ്റ് പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

vachakam
vachakam
vachakam

എജെഎസ്‌യു സില്ലി, രാംഗഡ്, ഗോമിയ, ജുഗ്‌സലായ് (എസ്‌സി), ഇച്ചഗർ, ലോഹർദാഗ (എസ്‌ടി), പാക്കൂർ, മനോഹർപൂർ (എസ്‌ടി), മണ്ടു, ദുമ്രി എന്നിവിടങ്ങളിൽ മത്സരിക്കും. ജെഡിയു ജാംസെദ്പൂർ വെസ്റ്റിലും തമറിനും (എസ്ടി) മത്സരിക്കുമ്പോൾ എൽജെപി (ആർ) ഛത്രയിൽ (എസ്‌സി) മത്സരിക്കും.

നവംബർ 13, നവംബർ 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ജാർഖണ്ഡിൽ വോട്ടെടുപ്പ്. വോട്ടെണ്ണൽ നവംബർ 23 ന് നടക്കും. നിലവിലെ ജാർഖണ്ഡ് നിയമസഭയുടെ കാലാവധി 2025 ജനുവരി 5 ന് അവസാനിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam