അരിയില്‍ ഷുക്കൂർ വധക്കേസില്‍ കുറ്റം നിഷേധിച്ച്‌ പ്രതികളായ പി ജയരാജനും ടി വി രാജേഷും

OCTOBER 18, 2024, 4:22 PM

കൊച്ചി: അരിയില്‍ ഷുക്കൂർ വധക്കേസില്‍ കുറ്റം നിഷേധിച്ച്‌ പ്രതികളായ പി ജയരാജനും ടി വി രാജേഷും രംഗത്ത്. കള്ളക്കേസാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ആണ് ടി വി രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പി ജയരാജൻ പ്രതികരിക്കാൻ തയാറായില്ല. 

അതേസമയം കുറ്റപത്രം കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചു. പ്രതികള്‍ക്കെതിരേ കൃത്യമായ തെളിവികളുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ വാദം ഉന്നയിച്ചു. അരിയില്‍ ഷുക്കൂർ വധക്കേസില്‍ തങ്ങളെ ബോധപൂർവം പ്രതി ചേർത്തതാണ്. ഇക്കാര്യം കോടതിയില്‍ ഉന്നയിച്ചിട്ടുണ്ടെന്നും തങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും മറച്ചുവെക്കാനില്ലെന്നും ആണ് ടി വി രാജേഷ് വ്യക്തമാക്കിയത്.

നേരത്തെ വിടുതല്‍ ഹർജിയുമായി ടി വി രാജേഷും പി ജയരാജനും കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളുകയും വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയില്‍ ഹാജരാകണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam