ജൊനാസ് എയിഡവാൾ ആഴ്‌സണൽ വനിതാ ടീം പരിശീലകസ്ഥാനം രാജിവച്ചു

OCTOBER 18, 2024, 5:45 PM

സമ്മർദ്ദങ്ങൾക്കൊടുവിൽ ആഴ്‌സണൽ വനിത ടീം പരിശീലകനായ ജൊനാസ് എയിഡവാൾ രാജി വെച്ചു. കഴിഞ്ഞ 3 കൊല്ലമായി ആഴ്‌സണൽ പരിശീലകനായ ജൊനാസ് ക്ലബിന് 2 തവണ ലീഗ് കപ്പ് കിരീടം നേടി നൽകിയിട്ടുണ്ട്.

എന്നാൽ പുതിയ സീസണിൽ വളരെ മോശം തുടക്കമാണ് ക്ലബിനുണ്ടായത്. ലീഗിൽ കളിച്ച നാലു കളികളിൽ നിന്നൊരു ജയം അടക്കം 5 പോയിന്റുകൾ മാത്രമാണ് നിലവിൽ ആഴ്‌സണലിനുള്ളത്.
ചാമ്പ്യൻസ് ലീഗിൽ ബയേണിനോട് 5-2ന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയതും ജൊനാസിന് തിരിച്ചടിയായി. സീസണിൽ ക്ലബ് സൂപ്പർ താരം വിവിയനെ മിയദെമയുടെ കരാർ പുതുക്കേണ്ട എന്ന തീരുമാനം അടക്കം പരിശീലകരിൽ ആരാധകർ തൃപ്തർ അല്ലായിരുന്നു.

നിലവിൽ പരിശീലകനു കീഴിൽ കളിക്കാൻ പല ആഴ്‌സണൽ താരങ്ങൾക്കും അതൃപ്തി ഉണ്ടെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. നിലവിൽ സഹപരിശീലക റീനെ സ്ലെജേർസ് ആഴ്‌സണലിന്റെ താൽക്കാലിക ചുമതല ഏറ്റെടുക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam