കൈരളിടിവി ഷോർട് ഫിലിം ഫെസ്റ്റിവലിന്റെ ഗ്രാൻഡ് ഫിനാലെ മികച്ച ചിത്രം 'ഒയാസിസ്', മികച്ച നടൻ ജോസ് കുട്ടി വലിയകല്ലുങ്കൽ (ചിത്രം മിക്സഡ് ജ്യൂസ്, പോസിറ്റീവ്), മികച്ച നടി ദീപ മേനോൻ (ചിത്രം ഒയാസിസ്). അവാർഡ് ദാന പരിപാടിയിൽ അക്കരകാഴ്ചയിലെ അപ്പച്ചൻ പങ്കെടുക്കുന്നു
ന്യൂയോർക്: വടക്കേ അമേരിക്കയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനുള്ള കൈരളിടിവി യു എസ്എ ആരംഭിച്ച ഷോർട് ഫിലിം മത്സരത്തിൽ വിവിധ സ്റ്റേറ്റുകളിൽ നിന്ന് 40 ചിത്രങ്ങൾ പങ്കെടുത്തു. അമേരിക്കൻ മലയാളികളുടെ ജീവിത പരിസരങ്ങളെ അധികരിച്ച ലഘു ചിത്രങ്ങളാണ് മത്സരത്തിൽ ഉണ്ടായിരുന്നത്. അമേരിക്കൻ പ്രവാസികൾക്കിടയിൽ വളർന്നു വരുന്ന ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണക്കുന്നതിനും വേണ്ടിയാണു കൈരളിടിവി ടീം ഈ ഷോർട് ഫിലിം മത്സരം സംഘടിപ്പിച്ചത്.
അധ്യാപികയും എഴുത്തുകാരിയും ആയ ദീപ നിശാന്ത് (അസിസ്റ്റന്റ് പ്രൊഫസർ ശ്രീ വിവേകാനന്ദ കോളേജ്), കവിയും ന്യൂസ് ഡയറക്ടറുമായ ഡോ.എൻ.പി ചന്ദ്രശേഖരൻ എന്നിവർ ജൂറിമാരായ കമ്മിറ്റി ഫൈനൽ റൗണ്ടിലേക്ക് 11 ചലച്ചിത്രങ്ങൾ തെരെഞ്ഞെടുത്തു. പ്രേക്ഷകരുടെ അഭിപ്രായം കൂടി തേടി മികച്ച ഹൃസ്വ ചലച്ചിത്രം തെരെഞ്ഞെടുത്ത വിവരം സന്തോഷത്തോടെ അറിയിക്കുന്നു.മികച്ച ഹൃസ്വ ചിത്രം സാൻ ഡിയാഗോയിൽ നിന്നുള്ള ശ്രീലേഖ ഹരിദാസ് സംവിധാനം നിർവഹിച്ച 'ഒയാസിസ് ' തെരഞ്ഞെടുക്കപ്പെട്ടു. തൃശൂർ സ്വദേശിയെ ആയ ശ്രീലേഖ സാൻ ഡിയാഗോയിൽ അറ്റോർണിയാണ്.
മികച്ച നടനായി മിക്സഡ് ജ്യൂസ്, പോസിറ്റീവ് എന്നി ചിത്രങ്ങളിൽ അഭിനയിച്ച ജോസ് കുട്ടി വലിയകല്ലുങ്കൽ തെരഞ്ഞെടുക്കപ്പെട്ടു. അക്കരകാഴ്ചയിലെ നായകനായാ ജോസ് ലോകത്തുള്ള മലയാളി പ്രവാസികൾക്ക് സുപരിചിതനാണ്. അക്കരകാഴ്ചയിലെ അഭിനയ മികവിന് ശേഷം മലയാള സിനിമയിലും, നാടകങ്ങളിലും പല വേഷങ്ങളിൽ അഭിനയിച്ചു. ജോലിക്കു പുറമെ കല പ്രവർത്തനവും നടത്തുന്ന ജോസ് കുട്ടി ന്യൂജേഴ്സിയിൽ താമസിക്കുന്ന കോട്ടയം ജില്ലയിയിലെ വെളിയന്നൂർ സ്വദേശിയാണ്.
മികച്ച നടി ദീപ മേനോൻ (ചിത്രം ഒയാസിസ്) സാൻ ഡിയാഗോയിൽ ഐടി രംഗത്ത് ജോലിചെയ്യുന്ന പാലക്കാട് പട്ടാമ്പി സ്വദേശിയാണ് ആദ്യമായിട്ടു അഭിനയിച്ച ഷോർട് ഫിലിമിൽ തന്നെ അവാർഡ് ലഭിച്ചു.ഒക്ടോബർ 19ന് വൈകിട്ട് കേരള സെന്റർ പ്രതിഭകളായ യൂസ് മലയാളികൾക്ക് നൽകുന്ന നാഷണൽ അവാർഡ് വേദിയിൽ കൈരളി യൂഎസ്എയുടെ ഷോർട്ഫിലിം മത്സരത്തിൽ വിജയികളായവർക്കു അവാർഡുകൾ നൽകുന്നു.
11 ഷോർട്ഫിലിമുകളാണ് അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ ചിത്രങ്ങളും ഒന്നിന് ഒന്ന് മെച്ചമായിരുന്നു. അവസാന റൗണ്ടിൽ എത്തിയവരിൽ നിന്ന് മികച്ച ഷോർട്ഫിലിം, മികച്ച അഭിനേതാക്കൾ എന്നിവർക്കാണ് സമ്മാനങ്ങൾ നൽകുന്നത്. ഡോ. ജോൺ ബ്രിട്ടാസിന്റെ നേതൃത്വത്തിൽ വടക്കേ അമേരിക്കയിലെ കൈരളിടിവിയുടെ പ്രധിനിധികളായ ജോസ് കാടാപുറം, ജോസഫ് പ്ലാക്കാട്ട് പുറമെ ഷോർട് ഫിലിം കോർഡിനേറ്റർ തോമസ് രാജൻ അമേരിക്കയിലെ മികച്ച അവതാരകരായ സുബി തോമസ്, തുഷാര ഉറുമ്പിൽ, പ്രവിധ എന്നിവരാണ് ഈ മത്സരങ്ങളുടെ ചുക്കാൻ പിടിച്ചത്. കൂടുതൽ വിവരങ്ങൾക്ക് ജോസ് കാടാപുറം 9149549586
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്