മെറ്റാ ജീവനക്കാരെ പിരിച്ചുവിടുന്നു; കൂടുതലും വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം കമ്പനികളിൽ

OCTOBER 17, 2024, 5:21 AM

 ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, റിയാലിറ്റി ലാബ്സ് എന്നിവയുള്‍പ്പെടെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലുടനീളമുള്ള ജീവനക്കാരെ മെറ്റാ പിരിച്ചുവിടുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് പിരിച്ചുവിടല്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.  കമ്പനിയിലെ കൂട്ട പിരിച്ചുവിടലിനുപകരം, ഈ ചെറിയ വെട്ടിച്ചുരുക്കല്‍ നിര്‍ദ്ദിഷ്ട ടീമുകളുടെ പുനക്രമീകരണം ആക്ം എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചില മെറ്റാ ജീവനക്കാര്‍ തങ്ങളെ പിരിച്ചുവിട്ടതായി പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. 2023 ല്‍ ത്രെഡ്സ് ടീമില്‍ ചേരുന്നതിന് മുമ്പ് ആപ്പുകളിലേക്ക് വരുന്ന അപ്രഖ്യാപിത ഫീച്ചറുകളെകുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുപ്രസിദ്ധി നേടിയ ജെയ്ന്‍ മഞ്ചുന്‍ വോങ് അക്കൂട്ടത്തിലുണ്ട്.

ഈ വര്‍ഷമാദ്യം കമ്പനിയുടെ റിയാലിറ്റി ലാബ്‌സ് ഡിവിഷനില്‍ ജോലി വെട്ടിക്കുറച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ പുതിയ റൗണ്ട് പിരിച്ചുവിടലുകള്‍. കോവിഡ് പാന്‍ഡെമിക്കിന്റെ പ്രതിസന്ധിയില്‍ നിന്ന് കമ്പനിയെ കരകയറ്റാന്‍ ഉറച്ച് 2022 ല്‍ മെറ്റാ ആദ്യമായി 11,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് 2023-ല്‍ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കാര്യക്ഷമത വര്‍ഷത്തിന്റെ ഭാഗമായി 10,000 പേരെ കൂടി വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam