'നോമിനേഷൻ കൊടുക്കുന്ന അന്ന് തന്നെ ജയിക്കും, ശോഭാ സുരേന്ദ്രൻ മത്സരിച്ചാൽ പാലക്കാട് ജയം ഉറപ്പ്' 

OCTOBER 18, 2024, 8:42 AM

മലമ്പുഴ:  ശോഭാ സുരേന്ദ്രൻ മത്സരിച്ചാൽ പാലക്കാട് ജയം ഉറപ്പാണെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജൻ. 

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥിത്വത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.  ഈ സാഹചര്യത്തിലാണ് എൻ. ശിവരാജൻ്റെ പ്രസ്താവന. 

അതേസമയം തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് യാതൊരു മുന്നേറ്റവുമുണ്ടാക്കാൻ കഴിയില്ലെന്നായിരുന്നു ബിജെപി നേതാവിൻ്റെ പ്രസ്താവന. പി സരിന് കെട്ടിവെച്ച കാശ് കിട്ടില്ലെന്നും സിപിഐഎം ജയിക്കണമെങ്കിൽ ആകാശം പൊട്ടി താഴേക്ക് വീഴണമെന്നും ശിവരാജൻ അഭിപ്രായപ്പെട്ടു. 

vachakam
vachakam
vachakam

കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ കുറിച്ചുള്ള ചോദ്യത്തിന് ആളെ അറിയില്ലെന്നും ചാനൽ പ്രസംഗം കൊണ്ട് വിജയിക്കാൻ കഴിയില്ലെന്നുമായിരുന്നു ശിവരാജൻ്റെ മറുപടി.

ശോഭയെ പാർട്ടിയിലുള്ളവർ തന്നെ കാലു വാരിയാൽ അവരുടെ എല്ലിന്‍റെ എണ്ണം കൂടുകയും പല്ലിന്‍റെ എണ്ണം കുറയുകയും ചെയ്യുമെന്നും എൻ ശിവരാജൻ പറഞ്ഞു.

ശോഭ സുരേന്ദ്രനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാൻ തിരക്കിട്ട നീക്കം ഒരു വിഭാഗം നേതാക്കള്‍ നടത്തുമ്പോള്‍ സി കൃഷ്ണകുമാറിനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ പിന്തുണ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam