റബ്ബർ ഇറക്കുമതിയ്ക്ക് എൻഒസി നൽകുന്നതിന് ഫീസ് ചുമത്താനൊരുങ്ങി റബ്ബർ ബോർഡ്

OCTOBER 18, 2024, 8:17 AM

കോട്ടയം: റബ്ബർ ഇറക്കുമതി ചെയ്യുന്നതിന് ആവശ്യമായ നോ ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എൻഒസി) നൽകുന്നതിന് ഫീസ് ചുമത്താൻ റബ്ബർ ബോർഡ് തീരുമാനം.

ഓരോ ബാച്ച്‌ ഇറക്കുമതിക്കും 5000 രൂപ വീതം ഈടാക്കാനാണ് തീരുമാനം. ബോര്‍ഡിൻ്റെ ശുപാർശ കേന്ദ്ര സര്‍ക്കാരിൻ്റെ പരിഗണനയിലാണ്.

കുറഞ്ഞ വിലയ്‌ക്ക്, ഗുണമേന്മ കുറഞ്ഞ റബ്ബറിൻ്റെ ഇറക്കുമതി നിയന്ത്രിക്കുന്നതിനാണ് എന്‍ഒസി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

vachakam
vachakam
vachakam

ഗുണമേന്മാ ഉറപ്പ് വരുന്നത് കാര്യക്ഷമമാക്കുന്നതിനായാണ്, എൻഒസികൾക്ക് ഫീസ് ഏർപ്പെടുത്തണമെന്ന് റബ്ബർ ബോർഡ് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തത്. ഒരു ബാച്ച് ഇറക്കുമതി ചരക്കിന് 5000 രൂപ എൻഒസി ഫീസ് ഈടാക്കണമെന്നാണ് ശുപാർശ.

2021ലാണ് കേന്ദ്ര സര്‍ക്കാര്‍ റബ്ബർ ഇറക്കുമതിക്കുള്ള അളവ് നിയന്ത്രണം പിന്‍വലിച്ച്, പകരം ഇറക്കുമതി റബറിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് പ്രകാരമുള്ള ഗുണമേന്മയും സുരക്ഷയും ഉറപ്പാക്കുന്നതിനായി സാമ്പിളുകള്‍ പരിശോധിച്ച്‌ എന്‍ഒസി നൽകാന്‍ തീരുമാനിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam