ആസ്‌ട്രേലിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്കൻ വനിതകൾ വനിതാ ടി20 ലോകകപ്പ് ഫൈനലിൽ

OCTOBER 18, 2024, 10:03 AM

വനിതാ ടി20 ലോകകപ്പിലെ വമ്പൻ അട്ടിമറികളിലൊന്നിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തപ്പോൾ 17.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തിയാണ് ദക്ഷിണാഫ്രിക്ക ചരിത്രനേട്ടം സ്വന്തമാക്കിയത്. 48 പന്തിൽ 74 റൺസുമായി പുറത്താകാതെ നിന്ന അന്നേകെ ബോഷ് ആണ് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപി. ക്യാപ്ടൻ ലോറ വോൾവാർഡ് 37 പന്തിൽ 42 റൺസടിച്ചു.

2023ലെ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയായിരുന്നു ഓസീസ് ഹാട്രിക് കിരീടം നേടിയത്. അന്നേറ്റ തോൽവിക്കുള്ള മധുരപ്രതികാരം കൂടിയായി ദക്ഷിണാഫ്രിക്കയുടെ വിജയം. വനിതാ ടി20 ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ കളിച്ച 11 കളികളിൽ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ജയവും വനിതാ ടി20 ലോകകപ്പിലെ ആദ്യ ജയവുമാണിത്. 2009നുശേഷം നടന്ന ഏഴ് വനിതാ ടി20 ലോകകപ്പുകളിൽ ആറിലും ഓസീസ് കിരീടം ചൂടിയപ്പോൾ ഒരു തവണ മാത്രമാണ് ഫൈനലിൽ തോറ്റത്.

അവസാനം നടന്ന മൂന്ന് ലോകകപ്പുകളിലും(2018, 2020, 2023) ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ 2010, 2012, 2014 വർഷങ്ങളിലും ചാമ്പ്യൻമാരായിട്ടുണ്ട്.

vachakam
vachakam
vachakam

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസീസിന് തുടക്കത്തിലെ ഓപ്പണർ ഗ്രേസ് ഹാരിസിനെ(3) നഷ്ടമായി. പിന്നാലെ ജോർജിയ വാറെഹാമിനെയും(5) നഷ്ടമായെങ്കിലും ബെത്ത് മൂണിയും ക്യാപ്ടൻ താഹില മക്ഗ്രാത്തും ചേർന്ന് അവരെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. അവസാന ഓവറുകളിൽ എല്ലിസ് പെറിയും(23 പന്തിൽ 31), ലിച്ച് ഫീൽഡും(9 പന്തിൽ 16*) നടത്തിയ കടന്നാക്രമാണമാണ് അവകെ 134 റൺസിലെത്തിച്ചത്.

മറുപടി ബാറ്റിംഗിൽ ഓപ്പണർ തസ്മിൻ ബ്രിറ്റ്‌സിനെ(15) പവർ പ്ലേയിൽ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ക്യാപ്ടൻ ലോറ വോൾവാർഡും അന്നേകെ ബോഷും 96 റൺസ് കൂട്ടുകെട്ടിലൂടെ ദക്ഷിണാഫ്രിക്കയെ വിജയത്തിന് അടുത്തെത്തിച്ചു.

വിജയത്തിനരികെ വോൾവാർഡ് പുറത്തായെങ്കിലും ബോഷും കോൾ ടൈറോണും(1) ചേർന്ന് ദക്ഷിണാഫ്രിക്കക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു.

vachakam
vachakam
vachakam

വെസ്റ്റ് ഇൻഡീസ് ന്യൂസിലൻഡ് രണ്ടാം സെമി വിജയികളെയാണ് 20ന് നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്ക നേരിടുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam