ധോണിയുടെ റെക്കോർഡ് മറികടന്ന് കോലി;  ഇനി മുന്നില്‍ സച്ചിന്‍ മാത്രം!

OCTOBER 17, 2024, 1:38 PM

ഇന്ത്യക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമത്തെ താരമെന്ന ബഹുമതി വിരാട് കോഹ്‌ലിയുടെ പേരിൽ. ഈ നേട്ടത്തോടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണിയെയാണ് കോലി മറികടന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തോടെയാണ് വിരാട് ഈ നേട്ടം കൈവരിച്ചത്. 

2004 മുതല്‍ 2019വരെ ഇന്ത്യക്കായി ധോണി കളിച്ചത് 535 മത്സരങ്ങളാണ്. എന്നാല്‍ ഇന്ന് ബംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരെ കളത്തിലിറങ്ങിയതോടെ കോലി മത്സരങ്ങളുടെ എണ്ണത്തില്‍ ധോണിയെ മറികടന്നു. 2008ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലായിരുന്നു വിരാടിന്റെ ആദ്യ മത്സരം.

ഇന്ത്യക്കായി ഇതുവരെ 115 ടെസ്റ്റുകളും 295 ഏകദിനങ്ങളും 125 ടി20 മത്സരങ്ങളും കളിച്ച കോലി 27,041 റൺസ് നേടിയിട്ടുണ്ട്. 68 ടെസ്റ്റുകളും 95 ഏകദിനങ്ങളും 50 ടി20 മത്സരങ്ങളും ഉൾപ്പെടെ 213 മത്സരങ്ങളിൽ വിരാട് ഇന്ത്യയെ നയിച്ചിട്ടുണ്ട്. 1989 മുതൽ 2013 വരെ രാജ്യത്തിനായി 664 മത്സരങ്ങൾ കളിച്ച ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് കോഹ്‌ലിക്ക് മുന്നിലുള്ളത്.

vachakam
vachakam
vachakam

ടീമംഗങ്ങളായ രോഹിത് ശർമ്മ 486 മത്സരങ്ങളും രവീന്ദ്ര ജഡേജ 346 മത്സരങ്ങളും കളിച്ചിട്ടുണ്ട്. രാജ്യത്തിന് വേണ്ടി കളിച്ച ടെസ്റ്റുകളുടെ എണ്ണത്തിൽ എട്ടാം സ്ഥാനത്താണ് കോലി. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സുനിൽ ഗവാസ്കർ എന്നിവർക്ക് ശേഷം ടെസ്റ്റിൽ 9000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാകാൻ കോലിക്ക് വേണ്ടത് വെറും 53 റൺസ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam