പള്ളിത്തർക്കം: കോടതിവിധി എത്രയും വേഗം നടപ്പാക്കണമെന്ന് ഓർത്തഡോക്സ് സഭ

OCTOBER 18, 2024, 8:59 AM

കൊച്ചി: പള്ളിതർക്കവിഷയത്തിൽ കോടതിവിധി എത്രയും വേഗം നടപ്പാക്കണമെന്ന് ഓർത്തഡോക്സ് സഭ. ആറ് പള്ളികളിൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തികൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി നടപ്പാക്കണമെന്നാണ് സഭ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാരും യാക്കോബായ വിഭാഗവും നൽകിയ അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സഭയുടെ പ്രതികരണം. 

കോടതി വിധി സർക്കാരിൻറെ കണ്ണുതുറപ്പിക്കുന്നതാണെന്നും വിധി നടപ്പിലാക്കാൻ അധികാരികൾ ശ്രമിക്കണമെന്നും എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോക്ടർ യൂഹാന്നാൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു.

vachakam
vachakam
vachakam

എറണാകുളം-പാലക്കാട് ജില്ലാ കളക്ടര്‍മാര്‍ തർക്കം നിലനിൽക്കുന്ന ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി സിഗിൾ ബെഞ്ച് ഉത്തരവ്. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് യാക്കോബായ സഭയും സര്‍ക്കാരും അപ്പീല്‍ നല്‍കിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam