എഡിഎമ്മിൻ്റെ മരണം; യാത്രയപ്പ് പരിപാടിയിൽ  പങ്കെടുത്തവരുടെ മൊഴി രേഖപ്പെടുത്തും 

OCTOBER 18, 2024, 9:28 AM

കണ്ണൂർ; എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും. യാത്രയയപ്പുമായി ബന്ധപ്പെട്ട യാത്രയപ്പ് പരിപാടിയിൽ  പങ്കെടുത്തവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. 

കേസ് തളിപ്പറമ്പ് സബ് ഡിവിഷണൽ കോടതിയിൽ നിന്നും കണ്ണൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റാനും അപേക്ഷ നൽകും. ഇതിന് ശേഷം ദിവ്യയെ ചോദ്യം ചെയ്യുമെന്നാണ് സൂചന.

യോഗത്തിൽ ജില്ലാ കളക്ടറുടെ ഉൾപ്പെടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തുക. ഇതിനായി പൊലീസ് അനുമതി തേടും. ജില്ലാ കളക്ടർക്കെതിരെ അന്വേഷണം വേണമെന്ന് സിപിഐഎം ഏരിയ കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവുമായ മലയാലപ്പുഴ മോഹനൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

vachakam
vachakam
vachakam

ജില്ലാ കളക്ടറാണ് ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും ഇതിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നുമാണ് മോഹനൻ്റെ ആരോപണം. സിപിഐഎം ഭരിക്കുമ്പോൾ തന്നെ ഇങ്ങനെയൊരു കാര്യം ഉണ്ടാകുന്നത് ഗുരുതരമാണെന്നും ഇയാൾ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam