കണ്ണൂർ ജില്ലാ കളക്ടർക്കെതിരെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രം​ഗത്ത്

OCTOBER 18, 2024, 11:29 AM

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രം​ഗത്ത്. 

 ഉദ്യോഗസ്ഥര്‍ മാത്രമുള്ള യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് കടന്നു ചെല്ലേണ്ട കാര്യമില്ലെന്നും കെ പി ഉദയഭാനു പറഞ്ഞു. ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അറിയുന്നത്. കളക്ടര്‍ക്കും പങ്കുണ്ടെന്ന് കേള്‍ക്കുന്നു.

 പി പി ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയത് ജനങ്ങള്‍ക്കൊപ്പം നിന്ന് പാര്‍ട്ടിയെടുത്ത തീരുമാനമാണ്. അത് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു.

vachakam
vachakam
vachakam

അന്വേഷണത്തില്‍ ബാഹ്യമായ ഒരു ഇടപെടലും ഉണ്ടാവില്ല. സ്വതന്ത്രമായ അന്വേഷണ ആയിരിക്കും നടക്കുക. ഓരോ നടപടിയും വീട്ടുകാരുടെ അഭിപ്രായം മാനിച്ചുകൊണ്ടാകും.

വീട്ടുകാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ കുടുംബത്തോടൊപ്പം ഉണ്ടാകും എന്ന് ഉദയഭാനു മാധ്യമങ്ങളോട് പ്രതികരിച്ചു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam