മുൽത്താൻ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

OCTOBER 18, 2024, 2:14 PM

മുൽത്താൻ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോൾ 297 റൺസെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം. ടീം 36 റൺസാണ് നേടിയിട്ടുള്ളത്.261 റൺസ് കൂടി വിജയത്തിനായി ഇംഗ്ലണ്ട് നേടണം.

ആദ്യ ഓവറിൽ ആദ്യ ഇന്നിംഗ്‌സിലെ ശതക നേട്ടക്കാരൻ ബെൻ ഡക്കറ്റിനെ സാജിദ് ഖാൻ പുറത്താക്കിയപ്പോൾ സാക്ക് ക്രോളിയെ നോമൻ അലി പുറത്താക്കി. അവിടെ നിന്ന് 25 റൺസ് കൂട്ടുകെട്ടുമായി ഒല്ലി പോപ് - ജോ റൂട്ട് കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്നത്തെ ദിവസം അവസാനിപ്പിക്കുവാൻ സഹായിച്ചു.

പോപ് 21 റൺസും റൂട്ട് 12 റൺസുമാണ് നേടിയിട്ടുള്ളത്. നേരത്തെ പാക്കിസ്ഥാന്റെ 366 റൺസെന്ന സ്‌കോർ തേടിയിറങ്ങിയ ഇംഗ്ലണ്ട് 291 റൺസിന് പുറത്തായപ്പോൾ രണ്ടാം ഇന്നിംഗ്‌സിൽ പാക്കിസ്ഥാൻ 221 റൺസിന് ഓൾഔട്ട് ആയി. രണ്ടാം ഇന്നിംഗ്‌സിൽ പാക്കിസ്ഥാനു വേണ്ടി ഷഫീഖ് 4, അയ്യൂബ് 22, ഷാൻ മസൂദ് 11, കമ്രാൻ ഗുലം 26, സൗദ് ഷക്കീൽ 31, റിസ്‌വാൻ 23, സൽമാൻ ആഗ 63, അമീർ ജമീൽ 1, നോമൻ അലി 1, സാജിദ്ഖാൻ 22 എന്നിവരാണ് പുറത്തായത്.

vachakam
vachakam
vachakam

ഇംഗ്ലണ്ടിനുവേണ്ടി ഷോയിബ് ബഷീർ 4ഉം ജാക്ക് ലീച്ച് 3ഉം ബ്രഡൻ കെയർ 2ഉം പൂട്‌സ് ഒരുവിക്കറ്റും നേടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam