ശൈശവ വിവാഹം തടയണം; കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി

OCTOBER 18, 2024, 3:08 PM

ന്യൂഡല്‍ഹി: ശൈശവ വിവാഹം തടയാന്‍ കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി. രാജ്യത്തെ ശൈശവ വിവാഹ നിരോധന നിയമം വ്യക്തിനിയമങ്ങള്‍ കൊണ്ട് ഇല്ലാതാക്കാനാകില്ലെന്നും ശൈശവ വിവാഹങ്ങള്‍ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ലംഘിക്കുന്നു എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ശൈശവ വിവാഹങ്ങള്‍ തടയുന്നതിനുള്ള നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ചു. ശൈശവവിവാഹം തടയുന്നതിനും, പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണം ഏറ്റെടുക്കുന്നതിനും അധികാരികള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ശൈശവ വിവാഹ നിരോധന നിയമത്തിന് ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വിവിധ സമുദായങ്ങളില്‍പെട്ടവര്‍ ഒന്നിച്ച് നിന്നുകൊണ്ട് ശൈശവ വിവാഹം തടയേണ്ടതുണ്ട്. ശൈശവ വിവാഹത്തിനെതിരെ സമൂഹത്തില്‍ കൃത്യമായ അവബോധം വളര്‍ത്തി എടുത്ത് എല്ലാ സമുദായങ്ങളും ഒന്നിച്ചു നിന്നാല്‍ മാത്രമേ ഇത്തരം നിയമങ്ങള്‍ വിജയിക്കുകയുള്ളൂവെന്നും കോടതി ഊന്നിപ്പറഞ്ഞു. ശൈശവ വിവാഹത്തിനെതിരെ അവബോധം നടത്താന്‍ നിയമപാലകര്‍ക്ക് കൃത്യമായ പരിശീലനം നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam