ഉച്ചത്തില്‍ പാട്ട് വെച്ച്‌ ഡാന്‍സ് കളിക്കവെ 13-കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

OCTOBER 17, 2024, 2:45 PM

ഭോപ്പാൽ: ഡിജെ പാർട്ടിക്കിടെ ഉച്ചത്തില്‍ പാട്ട് വെച്ച്‌ ഡാന്‍സ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് പതിമൂന്നുകാരന്‍ മരിച്ചു.

മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 13 കാരനായ സമർ ബില്ലറാണ് മരിച്ചത്. പ്രാദേശിക ആഘോഷത്തിൻ്റെ ഭാഗമായി സമറിൻ്റെ വീടിന് സമീപം ഒരു ഡിജെ പരിപാടി നടന്നിരുന്നു. പരിപാടിയിൽ മറ്റുള്ളവർക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ സമർ കുഴഞ്ഞു വീഴുകയായിരുന്നു.

സമര്‍ കുഴഞ്ഞുവീണത് ശ്രദ്ധിക്കാതെ മറ്റുള്ളവര്‍ ഡാന്‍സ് തുടര്‍ന്നു. സമറിന്റെ മാതാവ് ജമുന ദേവി കരഞ്ഞുകൊണ്ട് മറ്റുള്ളവരോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.

vachakam
vachakam
vachakam

തുടർന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടകരമാംവിധം ഉച്ചത്തിലാണ് പാട്ട് വെച്ചിരുന്നതെന്ന് സമറിന്റെ പിതാവ് കൈലാഷ് ബില്ലോറും പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam