'ഒരു തെളിവും ഇതുവരെ  നല്‍കിയിട്ടില്ല': ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തില്‍ ഇന്ത്യ

OCTOBER 17, 2024, 6:14 AM

ന്യൂഡല്‍ഹി: കാനഡയുമായുള്ള നയതന്ത്ര തര്‍ക്കത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ആരോപണങ്ങളില്‍ കാനഡ തങ്ങള്‍ക്ക് ഒരു തെളിവും ഇതുവരെ ഹാജരാക്കിയിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വീഴ്ചയുടെ ഉത്തരവാദിത്തം ജസ്റ്റിന്‍ ട്രൂഡോയുടെ മേല്‍ ചുമത്തിക്കൊണ്ട് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി.

അന്വേഷണ കമ്മീഷനിലെ ട്രൂഡോയുടെ മൊഴിയോടുള്ള കടുത്ത പ്രതികരണത്തില്‍, വിദേശകാര്യ മന്ത്രാലയം അര്‍ദ്ധരാത്രിക്ക് ശേഷമുള്ള പ്രസ്താവനയില്‍ ഇങ്ങനെ എഴുതി- 'ഇന്നും ഞങ്ങള്‍ സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്നത് തന്നെ സ്ഥിരീകരിക്കുന്നു. ഇന്ത്യയ്ക്കും ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കും എതിരെ ഉന്നയിക്കാന്‍ തിരഞ്ഞെടുത്ത ഗുരുതരമായ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും ഇല്ല.'

'ഇന്ത്യ-കാനഡ ബന്ധത്തില്‍ ഈ പെരുമാറ്റം ഉണ്ടാക്കിയ നാശത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി ട്രൂഡോയ്ക്ക് മാത്രമായിരിക്കും' എന്ന് പ്രസ്താവന അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam