പിൻഗാമിയെ നിര്‍ദേശിച്ച്‌ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

OCTOBER 17, 2024, 12:55 PM

ഡല്‍ഹി: സുപ്രിംകോടതിയിലെ മുതിർന്ന ജഡ്ജിമാരില്‍ രണ്ടാമനായ സഞ്ജീവ് ഖന്നയെ അടുത്ത ചീഫ് ജസ്റ്റിസായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ശുപാർശ ചെയ്തതായി റിപ്പോർട്ട്.

അതേസമയം സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് പിന്‍ഗാമിയെ നിര്‍ദേശിക്കുന്നത് ഒരു സാധാരണ കീഴ്‌വഴക്കമാണ്. ശുപാർശ കേന്ദ്ര നിയമകാര്യ വകുപ്പ് അംഗീകരിച്ചാല്‍ രാജ്യത്തിന്റെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന നിയമിതനാകും. 

2025 മെയ് 13 ന് വിരമിക്കുന്ന സഞ്ജീവ് ഖന്നക്ക് ആറ് മാസമാകും ചീഫ് ജസ്റ്റിസ് പദവിയില്‍ ഇരിക്കാനാവുക. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നവംബർ 10 ന് വിരമിക്കാനിരിക്കെയാണ് സഞ്ജീവ് ഖന്നയെ പിൻഗാമിയായി ചുമതലപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച്‌ കഴിഞ്ഞ ആഴ്ച സർക്കാരിന് അദ്ദേഹം കത്തെഴുതിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam